സിറ്റാഡൽ എന്ന ഹോളിവുഡ് വെബ് സീരീസിൽ സഹനടനായ റിച്ചാർഡ് മാഡന്‍റേതിന് തുല്യമായി പ്രതിഫലം ലഭിയ്‌ക്കുന്നതില്‍ വികാരഭരിതയായി നടി പ്രിയങ്ക ചോപ്ര. ഈ രംഗത്ത് 20 വർഷമായി തുടരുന്ന കഠിനാധ്വാനത്തിനിടെ, പ്രൈം വീഡിയോസിലെ വെബ് സീരീസായ സിറ്റാഡൽ അടക്കമുള്ള എല്ലാ പ്രൊജക്‌റ്റുകൾക്കും നായക കഥാപാത്രങ്ങളുടേതിന് തുല്യമായ പ്രതിഫലം ഉറപ്പുവരുത്തപ്പെട്ടതായി പ്രിയങ്ക പറഞ്ഞു. സിറ്റാഡലിലെ സഹനടനായ റിച്ചാർഡ് മാഡന്‍റേതിന് തുല്യമായ പ്രതിഫലം ലഭിക്കുമെന്ന വാർത്ത തന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചെന്ന് താരം പറഞ്ഞു. പിന്നീട് അതിനെ പൂർണമായും ഉൾക്കൊള്ളുകയായിരുന്നു.
'ഒട്ടും ചിന്തിച്ചിരുന്നില്ല, ഞെട്ടിപ്പോയി' : ജീവിതത്തിൽ അത്തരമൊരു അവസരം ഉണ്ടാകാനുള്ള സാധ്യത ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അത്തരം ചിന്തകൾ തന്നെ ഉപേക്ഷിച്ചിരുന്നതായും പ്രിയങ്ക ഒരഭിമുഖത്തിൽ പറഞ്ഞു. ഞാൻ ഒരു പ്രൊജക്‌റ്റിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കില്‍ പോലും എന്‍റെ സഹ നടന്മാർക്ക് ലഭിക്കുന്ന പ്രതിഫലവും എനിക്ക് കിട്ടുന്നതും തമ്മില്‍ ഏറെ അന്തരമുണ്ടായിരുന്നു.
also read :നിക്കിന്‍റെ കൈ പിടിച്ച് പ്രിയങ്ക, റോമില്‍ ചുറ്റിക്കറങ്ങി താര ദമ്പതികള്‍; മാല്‍തി എവിടെയെന്ന് ആരാധകര്‍
അതിനാൽ ഇത്തരത്തിൽ ഒരു മാറ്റമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഇത് സാധ്യമാകുമോ എന്ന് നോക്കണമെന്നും അതിനാൽ തനിക്ക് വേണ്ടി സംസാരിക്കുമെന്നും യുടിഎ ഏജന്‍റുമാർ പറഞ്ഞിരുന്നു. ഒടുവിൽ അത് നിർമാതാക്കൾ സമ്മതിച്ചു. ആമസോൺ സ്റ്റുഡിയോയുടെ മേധാവി ജെന്നിഫർ സാൽക്കെ എന്ന വനിത ആണ്.
അധികാരത്തിലിരിക്കുന്ന സ്‌ത്രീകൾ മറ്റ് വനിതകളെ സഹായിക്കുകയും അവർക്ക് അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നത് അഭിമാനകരമാണ്. അതിനാൽ ഞാൻ അൽപം വികാരാധീനയായി. എനിക്കും മറ്റുള്ള എല്ലാവർക്കും വേണ്ടി, നിലനിന്നിരുന്ന ഒരു വ്യവസ്ഥിതിയിൽ ചെറിയ മാറ്റം കൊണ്ടുവരാൻ സാധിച്ചതായി എനിക്ക് തോന്നി - പ്രിയങ്ക പറഞ്ഞു.
also read : ഭര്‍ത്താവ് നിക്കിനൊപ്പം സിറ്റാഡെൽ ഗ്ലോബൽ പ്രീമിയറിൽ പ്രിയങ്ക ചോപ്ര
തുല്യ വേതനം എല്ലാ പ്രൊജക്‌റ്റിലും : സിറ്റാഡലിലും ലവ് എഗൈനിലും തനിക്ക് സഹ നടന്മാരുടേതിന് തുല്യമായി വേതനം ലഭിച്ചിട്ടുണ്ടെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിറ്റാഡലിന്‍റെ റിലീസുമായി ബന്ധപ്പെട്ട് പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജൊനാസും റോമിലെത്തിയതിന്‍റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടേയും മകളായ മാൾട്ടി മരിയയുമൊത്തുള്ള താരത്തിന്‍റെ ചിത്രങ്ങൾക്കും ആരാധകരേറെയാണ്.
also read:'കപ്പിൾ ഗോൾസ്'; കൊളോസിയത്തിന് മുന്നിൽ ചുംബിച്ച് പ്രിയങ്കയും നിക്കും, ഏറ്റെടുത്ത് ആരാധകർ
2002ല്‍ വിജയ് നായകനായ തമിഴ് ചിത്രം തമിഴനിലൂടെയാണ് പ്രിയങ്ക ചോപ്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശേഷം ദി ഹീറോ : ലവ് സ്റ്റോറി ഓഫ് എ സ്‌പൈ (2003) എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. തുടര്‍ന്ന് ഹോളിവുഡിലും സിനിമകളിലും സീരീസുകളിലും വേഷങ്ങള്‍ നേടി പ്രിയങ്ക കാലുറപ്പിച്ചു.