കേരളം

kerala

ETV Bharat / entertainment

ഇന്ത്യൻ ബോക്‌സോഫിസിൽ ആധിപത്യം തുടർന്ന് 'ഓപ്പൺഹൈമർ', കിതച്ച് 'ബാർബി'

ഇന്ത്യൻ ബോക്‌സോഫിസിൽ 11-ാം ദിവസത്തിലേക്ക് കടന്ന് 'ബാർബെൻഹൈമർ'

Oppenheimer and Barbie in indian box office  Oppenheimer and Barbie  Oppenheimer and Barbie collection  Oppenheimer  Barbie  indian box office  ഇന്ത്യൻ ബോക്‌സ് ഓഫീസ്  ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഓപ്പൺഹൈമർ  ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ബാർബി  ബാർബെൻഹൈമർ
Oppenheimer and Barbie

By

Published : Aug 1, 2023, 3:51 PM IST

ജൂലൈ 21 നാണ് മാർഗോട്ട് റോബിയും (Margot Robbie) റയാൻ ഗോസ്ലിംഗും (Ryan Gosling) അണിനിരന്ന 'ബാർബി'യും (Barbie) സിലിയൻ മർഫിയുടെ (Cillian Murphy) 'ഓപ്പൺഹൈമറും' (Oppenheimer) ബോക്‌സോഫിസിൽ ഏറ്റുമുട്ടിയത്. റിലീസായി 11 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ ബോക്‌സോഫിസ് കീഴടക്കിയത് ഇതില്‍ ആരെന്ന് തിരയുകയാണ് ആരാധകർ. പ്രേക്ഷകർക്കിടയില്‍ വൻ ഹൈപ്പില്‍ എത്തിയ ചിത്രങ്ങളായിരുന്നു ക്രിസ്റ്റഫർ നോളന്‍റെ (Christopher Nolan) 'ഓപ്പൺഹൈമറും' ഗ്രെറ്റ ഗെർവിഗിന്‍റെ (Greta Gerwig) 'ബാർബി'യും.

ഒരേ ദിവസം റിലീസ് ചെയ്‌തതിനാൽ ഈ വർഷത്തെ ഏറ്റവും വലിയ ഹോളിവുഡ് ബോക്‌സോഫിസ് ഏറ്റുമുട്ടലാണ് ജൂലൈ 21 ന് നടന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയ രണ്ട് ചിത്രങ്ങളും ബോക്‌സോഫിസിലും ഗംഭീര പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. എന്നിരുന്നാലും, ഇന്ത്യൻ ബോക്‌സോഫിസിൽ, കലക്ഷന്‍റെ കാര്യത്തില്‍ 'ബാർബി'യേക്കാൾ ഒരുപടി മുന്നിലാണ് 'ഓപ്പൺഹൈമർ'.

കലക്ഷനിൽ ഇരു ചിത്രങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാക്‌നിൽക് ഡോട് കോമിന്‍റെ ഒരു റിപ്പോർട്ട് പ്രകാരം, മാർഗോട്ട് റോബി-റയാൻ ഗോസ്ലിങ് അഭിനയിച്ച 'ബാർബി' തിങ്കളാഴ്‌ച (ജൂലൈ 31) ഏകദേശം 85 ലക്ഷം രൂപയാണ് നേടിയത്. നിലവിൽ 36.10 കോടി രൂപയാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്‍റെ ആകെ കലക്ഷൻ. തിങ്കളാഴ്‌ച സിനിമയുടെ ആകെ ഒക്യുപെൻസി 16.50% ആയിരുന്നു. മറുവശത്ത്, സിലിയൻ മർഫി അഭിനയിച്ച ഓപ്പൺഹൈമറിന് 11-ാം ദിവസം 3 കോടി രൂപ നേടാനായി.

മികച്ച സംവിധായികക്കുള്ള ഓസ്‌കർ നോമിനേഷൻ ലഭിച്ച ചുരുക്കം ചില വനിതകളിലൊരാളായ ഗ്രെറ്റ ഗെർവിക് സംവിധാനം ചെയ്‌ത 'ബാർബി'യിൽ മാർഗോട്ട് റോബി ബാർബിയായി എത്തുമ്പോൾ കെൻ എന്ന കഥാപാത്രത്തെ റയാൻ ഗോസ്ലിങ് അവതരിപ്പിക്കുന്നു. ഒരു മനുഷ്യ പരിതസ്ഥിതിയിൽ ജീവിതത്തിന്‍റെ സന്തോഷങ്ങളും അപകടങ്ങളും കണ്ടെത്തുന്ന ബാർബിയെയാണ് സിനിമ പിന്തുടരുന്നത്. അമേരിക്ക ഫെറേറ, കേറ്റ് മക്കിന്നൺ, മൈക്കൽ സെറ, അരിയാന ഗ്രീൻബ്ലാറ്റ്, ഇസ റേ, റിയ പെർൾമാൻ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

അതേസമയം 'ആറ്റം ബോംബിന്‍റെ പിതാവ്' റോബർട്ട് ജെ ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രമാണ് 'ഓപ്പൺഹൈമർ'. സിലിയൻ മർഫിയാണ് അമേരിക്കൻ ഭൗതിക ശാസ്‌ത്രജ്ഞന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസായി ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കാൻ 'ഓപ്പൺഹൈമർ'ക്ക് സാധിച്ചിരുന്നു.

സാക്‌നിൽക് പറയുന്നതനുസരിച്ച്, 13.50 കോടി രൂപയാണ് 'ഓപ്പൺഹൈമർ' ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ആദ്യ ദിന കലക്ഷനില്‍ ടോം ക്രൂസ് (Tom Cruise) നായകനായി എത്തിയ 'മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് വൺ' (Mission: Impossible - Dead Reckoning Part One) എന്ന ചിത്രത്തെ പിന്നിലാക്കാനും ഓപ്പൺഹൈമർക്ക് കഴിഞ്ഞു.

ABOUT THE AUTHOR

...view details