സ്‌പൈഡർമാൻ താരങ്ങളായ ടോം ഹോളണ്ടും സിൻഡയയും കേരളത്തിൽ!!!.. ഞെട്ടിയോ? എന്നാൽ ഞെട്ടാൻ തയ്യാറായിക്കോളൂ.. ഇടുക്കി ജില്ലയിലെ മൂന്നാറിൽ ടോം ഹോളണ്ടും സിൻഡയയും കൈ ചേർത്ത് പിടിച്ച് നടക്കുന്ന ചിത്രം കേരള ടൂറിസം വകുപ്പ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. സ്‌പൈഡർമാൻ ലവ് ബേർഡ്‌സായ ഇരുവരുടെയും മൂന്നാർ ക്ലിക്ക് അതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.. രസമെന്തെന്നാൽ കേരള ടൂറിസം വകുപ്പിന്‍റെ ഏപ്രിൽ ഫൂൾ പോസ്റ്റായിരുന്നു അത്.
സ്‌പൈഡർമാൻ താരങ്ങൾ കേരളത്തിൽ? വൈറൽ ചിത്രത്തിനു പിന്നിലെ സത്യകഥ - ടോം ഹോളണ്ട് സിൻഡയ കേരളം സന്ദർശനം
സ്‌പൈഡർമാൻ താരങ്ങളായ ടോം ഹോളണ്ടിന്‍റെയും സിൻഡയയുടെയും കേരള സന്ദർശനത്തിന്‍റെ ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച് കേരള ടൂറിസം വകുപ്പ്.
ഇരുവരുടെയും വൈറലാകുന്ന ചിത്രത്തിന് ഒരു വർഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ദി ചലഞ്ചേഴ്‌സ് എന്ന ചിത്രത്തിന് വേണ്ടി ബോസ്റ്റണിലായിരുന്നപ്പോൾ പകർത്തിയ ചിത്രമാണ് മൂന്നാറിന്‍റെ പശ്ചാത്തലത്തിൽ ഫോട്ടോഷോപ്പ് ചെയ്‌ത് മാറ്റിയിരിക്കുന്നത്.
ടോമും സിൻഡയയും ആഗ്രയിലെ താജ്‌മഹൽ സന്ദർശിച്ചേക്കും എന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ, അൺചാർട്ടഡ് എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ, താജ്‌മഹൽ കാണാനുള്ള ആഗ്രഹം ടോം പ്രകടിപ്പിച്ചിരുന്നു. താൻ ഇന്ത്യയുടെ വലിയ ആരാധകനാണെന്നും ഇന്ത്യൻ ആരാധകരിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും ടോം അന്ന് പറഞ്ഞു.