മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്‍റെ ബാനറിൽ, 'ബിംബിസാര' ഫെയിം വസിഷ്‌ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാന്‍റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രമായ '#മെഗ156ന്‍റെ ടൈറ്റിൽ പുറത്ത് (Viswambhara's Title Outed).
'വിശ്വംഭര' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തിയത് ടൈറ്റിൽ ഗ്ലിംപ്‌സ് (Title Glimpse) എന്ന പേരിൽ എത്തിയ അനൗൺസ്മെന്‍റ് വീഡിയോയിലൂടെയാണ്. വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025ൽ സംക്രാന്തിക്ക് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്റർ വളരെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിരുന്നു. ദസറ ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്റർ പുറത്തുവന്നത്. ത്രിശൂലവും സ്‌ഫോടനവും ഉൾക്കാെള്ളുന്ന പശ്ചാത്തലമായിരുന്നു പോസ്റ്ററിന് നൽകിയത്. മെഗ '156' ആരംഭിക്കുന്നു (Mega Mass Beyond Universe) എന്ന ടൈറ്റിൽ ആയിരുന്നു പോസ്റ്ററിന് നൽകിയത്. അതിന് ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും ചിത്രത്തെക്കുറിച്ച് ആരാധകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോയും അതിശയിപ്പിച്ചിരിക്കുകയാണ്.