വാഷിംഗ്‌ടണ്‍:തന്‍റെ മൂന്നാം കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങി അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം സന്തോഷവിവരം ആരാധകരുമായി പങ്ക് വെച്ചത്. മുന്‍വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം 2021ലാണ് ബ്രിട്‌നിയും ചലച്ചിത്രതാരം സാം അസ്‌ഗറുമായുള്ള വിവാഹനിശ്ചയം നടന്നത്.
മുന്‍ പ്രസവസശേഷം നീണ്ടകാലത്തോളം വിഷാദരേഗത്തിന് അടിമപ്പെട്ട ബ്രിട്‌നിക്ക് ഈ പ്രസവവും കഠിനമായേക്കാമെന്ന അഭിപ്രായമാണുള്ളത്. ഡാന്‍സറായിരുന്ന കെവിന്‍ ഫെഡര്‍ലൈനായിരുന്നു ബ്രിട്‌നിയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.