സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുടെ ഇടയില്‍ നടന്നത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ കിടത്തിയ സ്ട്രക്ച്ചര്‍ തള്ളുന്ന രാഹുലിനെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കൻമാരും അമ്പരന്നു. മാധ്യമപ്രവർത്തകന്‍റെ ഷൂസുകൾ കയ്യിലേന്തി പ്രിയങ്ക ഗാന്ധിയും ആംബുലൻസിന് അടുത്തുവരെയെത്തി.
സ്ട്രെക്ച്ചർ തള്ളി രാഹുല്‍, മാധ്യമപ്രവർത്തകന്‍റെ ചെരിപ്പെടുത്ത് പ്രിയങ്ക: അപകടത്തില്‍ സുരക്ഷ മറന്ന് നേതാക്കൾ - മാധ്യമപ്രവർത്തകർ
റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവർത്തകരെ പരിചരിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന് രാഹുലും പ്രിയങ്കയും പരിക്കേറ്റവരെ സഹായിക്കാനെത്തി.
സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്ന രാഹുലിന്‍റെ രീതി അറിയാവുന്നത് കൊണ്ട് വയനാട്ടില്‍ അത്തരമൊരു സാഹചര്യമുണ്ടാവരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അപകടത്തിലായെന്ന് അറിഞ്ഞതോടെ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ നിർദ്ദേശങ്ങൾ മറികടന്ന് രാഹുലും പ്രിയങ്കയും മാധ്യമപ്രവർത്തരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
വിഐപി പരിഗണന മാറ്റിവച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഓടിയെത്തുന്ന രാഹുലിനേയും പ്രിയങ്കയേയും പ്രശംസിച്ച് സമൂഹമാധ്യമങ്ങളും നേതാക്കന്മാരും രംഗത്തെത്തി.