യുവാവ് അപമര്യാദയായി പെരുമാറി; ഖുഷ്ബു മുഖത്തടിച്ചു - bangloore congress
ബംഗളൂരുവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം
മോശമായി പെരുമാറിയ യുവാവിന്‍റെ മുഖത്തടിച്ച് എഐസിസി വക്താവും നടിയുമായ ഖുഷ്ബു. ബംഗളൂരുവിലെ മുര്‍ഫിയിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംഭവം അരങ്ങേറിയത്. വിവേക് നഗറില്‍ ഖുഷ്ബുവിന്‍റെ റോഡ്ഷോക്കിടെയാണ് യുവാവ് അപമര്യാദയായി പെരുമാറിയത്. ബംഗളൂരുവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദിന് വേണ്ടിയായിരുന്നു ഖുഷ്ബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം.താരം യുവാവിനെ തല്ലുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ബംഗളൂരുവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.