സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ഏഴ് മരണം. കണ്ണൂര്‍ മാടോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി (66),എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , ആലപ്പുഴ മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ(74), വയനാട് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64), തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ഏഴ് മരണം - കണ്ണൂർ
രണ്ടിടത്തായി പോളിങ് ഓഫിസർമാരും കുഴഞ്ഞുവീണു.
വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
അതിനിടെ, ഏനാദിമംഗലം ചായലോട് യുപി സ്കൂൾ 143–ാം നമ്പർ ബൂത്തിൽ പോളിങ് ഓഫിസർ കുഴഞ്ഞുവീണു. പിരളശേരി എൽപിഎസ് 69–ാം നമ്പർ ബൂത്തിലെ പോളിങ് ഓഫിസർ പ്രണുകുമാർ അപസ്മാര ബാധയെത്തുടർന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്കുമാറ്റി.
Last Updated : Apr 23, 2019, 2:43 PM IST