കേരളം

kerala

ETV Bharat / elections

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ പകരം 11 രേഖകൾ ഹാജരാക്കാം - ഇലക്ഷൻ കമ്മിഷൻ

ഇലക്ഷൻ കമ്മിഷന്‍റെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്നും കമ്മിഷൻ

ഇലക്ഷൻ കമ്മീഷൻ

By

Published : Apr 22, 2019, 2:28 AM IST

നാളെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്‍റെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് 11 തിരിച്ചറിയൽ രേഖകൾ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് വോട്ടു ചെയ്യാം. അതേസമയം തിരിച്ചറിയൽ കാർഡ് കൈവശമുണ്ടെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

ഇലക്ഷൻ കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽരേഖ തന്നെ വേണമെന്ന് നിർബന്ധമില്ലെന്നാണ് വോട്ടർമാരോട് ഇലക്ഷൻ കമ്മിഷന്‍റെ അറിയിപ്പ്. വോട്ടർ ഐഡി കാർഡിന് പുറമേ 11 അംഗീകൃത തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് കൈവശമുള്ളവർക്ക് ഇത് ഹാജരാക്കി വോട്ട് ചെയ്യാം. പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര സർക്കാരിന്‍റെ സർവീസ് തിരിച്ചറിയൽ കാർഡ്, സംസ്ഥാന സർക്കാരിന്‍റെ സർവീസ് തിരിച്ചറിയൽ കാർഡ്, പൊതുമേഖല സ്ഥാപനങ്ങളുടെ സർവീസ് തിരിച്ചറിയൽ കാർഡ്, പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക് പാസ് ബുക്ക്, ഫോട്ടോ പതിപ്പിച്ച പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, പാൻ കാർഡ്, നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായി ആയി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകിയ സ്മാർട്ട് കാർഡ് , തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, പെൻഷൻ ഫോട്ടോ ഐഡി കാർഡ്, ആധാർ കാർഡ്, എംഎൽഎ ഐഡി കാർഡ്, എം പി ഐ ഡി കാർഡ്, എം എൽ സി ഐ ഡി കാർഡ് എന്നിവയാണ് വോട്ടർ ഐഡി കാർഡിന് പകരമുള്ള തിരിച്ചറിയൽ രേഖകളായി വോട്ടർമാർക്ക് ഉപയോഗിക്കാവുന്നത്. അതേസമയം ഇലക്ഷൻ ഐഡി കാർഡ് കൈവശമുണ്ടെങ്കിലും വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർക്ക് വോട്ട് ചെയ്യാനാവില്ല. ഇതുസംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിൽ ചിലർ നടത്തുന്ന വ്യാജപ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ABOUT THE AUTHOR

...view details