കായംകുളം: കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു. വൈകിട്ട് 6 മണിക്ക് ശേഷവും വോട്ടിംഗ് നടന്ന കായംകുളം മണ്ഡലത്തിലെ 99ാം നമ്പര്‍ ബൂത്തിലേക്ക് ഷാനിമോൾ ഉസ്മാനെ മാത്രം കടത്തി വിട്ടു എന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ പ്രശ്നമുണ്ടക്കിയത്. തുടര്‍ന്ന് സിപിഎം പ്രവർത്തകർ ഷാനിമോള്‍ ഉസ്മാനെ തടയുകയായിരുന്നു. സിപിഎം പ്രവർത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് ഷാനിമോൾ ഉസ്മാന്‍ ബൂത്തിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
കായംകുളത്ത് ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു - Kayamkulam
ആറ് മണിക്ക് ശേഷവും പോളിങ് നടക്കുകയായിരുന്ന കായംകുളം മണ്ഡലത്തിലെ 99ാം നമ്പര്‍ ബൂത്തിലേക്ക് എത്തിയ ഷാനിമോള്‍ ഉസ്മാനെയാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്
ഷാനിമോൾ ഉസ്മാന്‍
സ്ഥാനാർഥികൾക്ക് ബൂത്തുകളിൽ പര്യടനം നടത്താം എന്നിരിക്കെ സിപിഎം പ്രവർത്തകർ ചെയ്തത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഷാനിമോൾ പ്രതികരിച്ചു.