കേരളം

kerala

ETV Bharat / elections

ലീഗിന്‍റെ കള്ള വോട്ട്: ആരോപണം ശരിവെച്ച് ടിക്കാറാം മീണ - കള്ളവോട്ട് ആരോപണങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുസ്ലിംലീഗിന്‍റെ കള്ളവോട്ട് സ്ഥിരീകരിച്ചതോടെ എല്‍ഡിഎഫിനെ പോലെ യുഡിഎഫും പ്രതിരോധത്തിലായി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറം മീണ

By

Published : May 3, 2019, 7:52 PM IST

Updated : May 4, 2019, 8:18 AM IST

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ മുസ്ലിംഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന സിപിഎം ആരോപണം ശരിവെച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69, 70 പോളിംഗ് ബൂത്തിൽ കള്ള വോട്ട് നടന്നു.

നാല് പേർ പല തവണ പോളിങ് ബൂത്തിലെത്തി. പുതിയങ്ങാടിയില്‍ മുഹമ്മദ് ഫായിസ് കള്ളവോട്ട് ചെയ്തു. ഇതിനു പുറമേ കെഎം മുഹമ്മദ്, അബ്ദുല്‍ സമദ് എന്നിവരും കള്ളവോട്ട് ചെയ്തു എന്നും ടിക്കാറാം മീണ പറഞ്ഞു. ഇതില്‍ അബ്ദുല്‍ സമദ് തെളിവെടുപ്പില്‍ പങ്കെടുക്കാതെ ഗൾഫിലേക്ക് കടന്നു. ഇയാൾക്കായി സമൻസ് അയച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള പരാതികൾ ഉയർന്നാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും മീണ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്തവർക്ക് എതിരെ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം കേസെടുക്കും. ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് നിർദ്ദേശിച്ചു. അതേസമയം കള്ളവോട്ട് ആരോപണത്തില്‍ സിപിഎം നിയമ നടപടിയിലേക്ക് കടന്നുവെന്ന വാർത്ത ശ്രദ്ധയില്‍ പെട്ടില്ല എന്നും ടിക്കാറാം മീണ പറഞ്ഞു.

Last Updated : May 4, 2019, 8:18 AM IST

ABOUT THE AUTHOR

...view details