യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. കാസർകോട് മണ്ഡലം തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർ വരണാധികാരി ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ട് കൂടെ ലഭിച്ചതിന് ശേഷം പരിശോധന
നടത്തി നോട്ടീസ് നൽകുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താൻ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട് - election
ഉണ്ണിത്താൻ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ടി വി രാജേഷ് നൽകിയ പരാതിയിലാണ് നടപടി.
ടി വി രാജേഷ്
ഏപ്രിൽ എട്ടിന് പയ്യന്നൂരിൽ ഉണ്ണിത്താൻ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ടി വി രാജേഷ് കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് നൽകിയ പരാതിയിലാണ് നടപടി. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും പരാതിയിൽ പറയുന്നു.
ടി വി രാജേഷിന്‍റെ പ്രതികരണം
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
Last Updated : Apr 12, 2019, 4:41 PM IST