കേരളം

kerala

ETV Bharat / elections

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ടിപി സെന്‍കുമാര്‍ - sabarimala

ശബരിമല സംരക്ഷിക്കാൻ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് മുന്നിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പോടെ കേരളത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ടിപി സെന്‍കുമാര്‍

By

Published : Apr 18, 2019, 6:32 PM IST

Updated : Apr 18, 2019, 8:01 PM IST

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാന്‍. എട്ട് ലക്ഷം ചൗക്കിദാര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവരുടെ പിന്‍ബലം തന്നെയാണ് സുരേന്ദ്രന്‍റെ കരുത്തെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ടിപി സെന്‍കുമാര്‍

ശബരിമല സംരക്ഷിക്കാൻ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് മുന്നിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പോടെ കേരളത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്. ധാർഷ്ട്യം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയും തയ്യാറായിട്ടില്ലെന്നും ശബരിമല സ്ത്രീ പ്രവേശനം സിപിഎമ്മിന്‍റെ തകർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഭയക്കുന്നതു കൊണ്ടാണ് കർമസമിതിയുടെ ബോർഡുകൾ സിപിഎം നശിപ്പിക്കുന്നത്. ഈ ബോർഡുകൾ തിരഞ്ഞെടുപ്പ് ചട്ടലംഘനം അല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബോർഡുകൾ പുനസ്ഥാപിക്കണമെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു.

Last Updated : Apr 18, 2019, 8:01 PM IST

ABOUT THE AUTHOR

...view details