കേരളം

kerala

ETV Bharat / elections

വയനാട്ടിൽ ചരിത്രം കുറിച്ച് രാഹുൽഗാന്ധി - wayand loksabha election result

ഇടതുമുന്നണിയുടെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രാഹുൽ തരംഗത്തിൽ ഫലം ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല എൽഡിഎഫിന്‍റെ പരമ്പരാഗത വോട്ടുകൾ പോലും പലയിടത്തും രാഹുൽഗാന്ധിക്ക് ലഭിക്കുകയുണ്ടായി.

വയനാട്ടിൽ ചരിത്രം കുറിച്ച് രാഹുൽഗാന്ധി

By

Published : May 23, 2019, 4:04 PM IST

Updated : May 23, 2019, 5:43 PM IST

വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം കുറിച്ചിരിക്കുകയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയം. വിജയം സംബന്ധിച്ച് ആശങ്കകൾ ഒന്നുമില്ലാതെയാണ് കോൺഗ്രസ് വയനാട്ടിൽ മത്സരത്തിനെത്തിയത്. അവസാന നിമിഷത്തിൽ സ്ഥാനാർഥിത്വം ടി സിദ്ദിക്കിൽ നിന്ന് രാഹുൽ ഗാന്ധിയിലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമായിരുന്നു യുഡിഎഫ് പാളയത്തിൽ ചിന്ത. എന്നാൽ കോൺഗ്രസിന്‍റെ കണക്കുകൂട്ടലുകളും പ്രതീക്ഷകളും വെറുതെയായില്ല. രാഹുലിന് വയനാട്ടിൽ നിന്ന് ലഭിച്ചത് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ്. അതും കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജയം.

വയനാട്ടിൽ ചരിത്രം കുറിച്ച് രാഹുൽഗാന്ധി

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ കേരളത്തില്‍ നിന്ന് പാർലമെന്‍റിലേക്ക് ജയിച്ചു കയറിയത്. കേരളത്തില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് വയനാട് മണ്ഡലം നല്‍കിയത്. അമേഠിയില്‍ പിന്നില്‍ പോയെങ്കിലും കേരളം നല്‍കിയ പിന്തുണ കോൺഗ്രസിന് നല്‍കിയ പ്രതീക്ഷ ചെറുതല്ല.

2014ൽ രൂപീകരിച്ച വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫിന് മാത്രമേ ഇതുവരെ പിന്തുണച്ചിട്ടുളളൂ. പക്ഷേ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ നാലും ഇടതിനൊപ്പം നിന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു ഇടതുമുന്നണിക്ക് നൽകിയിരുന്നത്. യുഡിഎഫ് രാഹുല്‍ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് ഏറെ മുമ്പുതന്നെ ഇടത് സ്ഥാനാർഥി പി പി സുനീർ മണ്ഡലത്തിൽ പ്രചരണം തുടങ്ങിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുനേതാക്കൾ.

എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിത്വം മാറിമറിഞ്ഞതോടെ എൽഡിഎഫിന്‍റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇടതുമുന്നണിയുടെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രാഹുൽ തരംഗത്തിൽ ഫലം ഉണ്ടാക്കാനായില്ല. എൽഡിഎഫിന്‍റെ പരമ്പരാഗത വോട്ടുകൾ പോലും പലയിടത്തും രാഹുൽഗാന്ധിക്ക് ലഭിക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും മണ്ഡലത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.

Last Updated : May 23, 2019, 5:43 PM IST

ABOUT THE AUTHOR

...view details