രാഹുലിനെ വരവേല്‍ക്കാനൊരുങ്ങി തിരുവമ്പാടി - തിരുവമ്പാടി
രാഹുലിന്‍റെ സുരക്ഷയ്ക്കായി 1000 പൊലീസുകാരെയാണ് തിരുവമ്പാടിയില്‍ വിന്യസിച്ചിരിക്കുന്നത്
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുൽ ഗാന്ധിയെ വരവേല്‍ക്കാനൊരുങ്ങി തിരുവമ്പാടി. രാവിലെ 9.30ന് കണ്ണൂരിൽ നിന്നു വയനാട്ടിലേക്ക് യാത്ര തിരിച്ച രാഹുൽ 12.45ഓടെ ബത്തേരിയിൽ നിന്നും തിരുവമ്പാടിയിലേക്ക് തിരിക്കും.കോഴിക്കോടിന്‍റെ കിഴക്കൻ മലയോരമായ തിരുവമ്പാടിയില്‍ ഹെലികോപ്ടർ വട്ടമിട്ടു പറക്കുന്നതും കാത്ത് കോൺഗ്രസ് പ്രവർത്തകർ സേക്രഡ് ഹാർട്ട് ഹൈ സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.സ്കൂൾ ഗ്രൗണ്ടിൽ നിന്നു 200 മീറ്റർ അകലെയുള്ള ഗ്രൗണ്ടിലാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുക. തുടർന്ന് റോഡ് മാർഗം അദ്ദേഹം വേദിയിലേക്കെത്തും. ഉച്ചക്ക് 12 മണിക്ക് രാഹുൽ തിരുവമ്പാടിയിൽ എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നെങ്കിലും എത്താന്‍ ഒരു മണിക്കൂറോളം വൈകുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാഹുലിന്‍റെ സന്ദർശനം പ്രമാണിച്ചു കനത്ത സുരക്ഷയാണ് തിരുവമ്പാടിയിൽ ഒരുക്കിയിരിക്കുന്നത്.വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 1000 പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.