കോഴിക്കോട്: കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക കടം തിരിച്ചടക്കാത്തത്തിന്‍റെ പേരിൽ ഒരു കർഷകന് നേരെയും നടപടി സ്വീകരിക്കില്ലന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും എഐസിസി പ്രസിഡന്‍റുമായ രാഹുൽ ഗാന്ധി. കർഷകർക്കായി എല്ലാ വർഷവും ആദ്യം പ്രത്യേക ബജറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രസ്താവന.
കർഷകർക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി - കോഴിക്കോട്
കോടിക്കണക്കിനു രൂപ വായ്പ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച നീരവ് മോഡിമാരെ പിടികൂടാതെ കാർഷിക കടം എടുത്ത കർഷകരെ മാത്രം ജയിലിൽ അടക്കുന്നത് എന്താണെന്ന കർഷകരുടെ ചോദ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി തിരുവമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍
കോടിക്കണക്കിനു രൂപ വായ്പ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച നീരവ് മോഡിമാരെ പിടികൂടാതെ കാർഷിക കടം എടുത്ത കർഷകരെ മാത്രം ജയിലിൽ അടക്കുന്നത് എന്താണെന്ന കർഷകരുടെ ചോദ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ റബറിന് താങ്ങുവില നിശ്ചയിക്കും. മലേഷ്യയുമായുള്ള ഉടമ്പടി ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമെന്നും രാഹുൽ പറഞ്ഞു. താൻ വയനാട്ടിൽ മത്സരിക്കുന്നത് തന്‍റെ ചിന്താഗതി ജനങ്ങളെ അടിച്ചേല്പിക്കാനല്ലെന്നും വയനാട്ടിലെ ജനങ്ങളെ കേൾക്കാനാണെന്നും രാഹുൽ പറഞ്ഞു.
Last Updated : Apr 17, 2019, 10:30 PM IST