കേരളം

kerala

ETV Bharat / elections

സംഘര്‍ഷത്തിന് ശ്രമിച്ചാല്‍ ഉടന്‍ അറസ്റ്റ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിന് ശ്രമിച്ചാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

By

Published : Apr 22, 2019, 7:51 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി ഡിജിപി ലോക് നാഥ് ബെഹ്റ. തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ഡിജിപിയുടെ നിര്‍ദേശം. പ്രശ്ന ബാധിത മേഖലകളിൽ റിസർവിൽ ഉള്ള പൊലീസ് അംഗങ്ങൾ പോളിങ് ബൂത്തിന് സമീപം റോന്ത് ചുറ്റും. ഇതിനുപുറമേ ക്യാമറ സംഘങ്ങൾ നിരീക്ഷണ നടത്താത്ത ഭാഗങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലും പൊലീസ് പട്രോളിംഗ് നടത്തും. മാവോയിസ്റ്റ് ആക്രമണം നടക്കാൻ സാധ്യതയുള്ള മേഖലകളില്‍ കേന്ദ്ര സേനയെ കൂടുതലായി വിന്യസിക്കാനും തീരുമാനിച്ചു. 3500 വനിതാ പൊലീസുകാരെയാണ് സംസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അടിയന്തരസാഹചര്യം നേരിടാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

ABOUT THE AUTHOR

...view details