കേരളം

kerala

ETV Bharat / elections

പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

യുഡിഎഫ് - എല്‍ഡിഎഫ് മുന്നണികള്‍ കൈവിട്ടതോടെ ഏറെ നാളായി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു പിസി ജോര്‍ജ്

പി.സിhttp://10.10.50.85:6060/finalout4/kerala-nle/thumbnail/10-April-2019/2960913_thumbnail_3x2_pc-george.jpg. ജോർജ്

By

Published : Apr 10, 2019, 5:55 PM IST

Updated : Apr 10, 2019, 7:54 PM IST

പത്തനംതിട്ട: പിസി ജോര്‍ജിന്‍റെ പാര്‍ട്ടി ജനപക്ഷം എന്‍ഡിഎയുടെ ഭാഗമായി. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ പ്രവേശനം കാത്തിരുന്ന് അനുമതി ലഭിക്കാതെ നീണ്ട നാളത്തെ ഒറ്റപ്പെടലിന് ശേഷമാണ് പിസി ജോര്‍ജ് എന്‍ഡിഎയിലെത്തിയത്. ബിജെപി സംസ്ഥാനധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയോടൊപ്പം പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പിസി ജോര്‍ജിന്‍റെ പ്രവേശനത്തോടെ കേരള നിയമസഭയില്‍ എന്‍ഡിഎക്ക് രണ്ട് എംഎല്‍എമാരാകും. നേമം എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാലാണ് മറ്റൊരാള്‍.

പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

യുഡിഎഫിന്‍റെ ഭാഗമായിരുന്ന കേരളകോണ്‍ഗ്രസില്‍ നിന്നും പിണങ്ങിയാണ് പിസി ജോര്‍ജ് പാര്‍ട്ടി വിട്ടത്. അതിന് ശേഷം എല്‍ഡിഎഫിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും മുന്നണി പിസി ജോര്‍ജിനെ അടുപ്പിച്ചില്ല. പിന്നെ ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി മത്സരിച്ച് വിജയിച്ചു. ഒടുവില്‍ കേരള ജനപക്ഷം (സെക്യുലര്‍) എന്ന പേരില്‍ പാര്‍ട്ടി രജിസ്ട്രര്‍ ചെയ്തു. നേരത്തെ തന്നെ ബിജെപി നിലപാടുകളെ പ്രശംസിച്ച് പിസി ജോര്‍ജ് രംഗത്തെത്തി. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെ അനുകൂലിച്ചിരിന്നു. ഒ രാജഗോപാലിനോടൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയില്‍ പിസി ജോര്‍ജ് എത്തിയത് ഏറെ ചര്‍ച്ചയായി. പിസി ജോര്‍ജിന്‍റെ ഈ നിലപാടുകളില്‍ പ്രതിഷേധിച്ച് അറുപതോളം പേര്‍ പാര്‍ട്ടി വിട്ടു. പിസി ജോര്‍ജ് നേരത്തെ പൂഞ്ഞാറില്‍ മത്സരിച്ചപ്പോള്‍ ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ പിന്തുണയോടെയാണ് വിജയിച്ചത്. പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നതോടെ കേരള ജനപക്ഷത്തില്‍ ഇനിയും കൊഴിഞ്ഞ് പോക്ക് ഉണ്ടായേക്കും.

Last Updated : Apr 10, 2019, 7:54 PM IST

ABOUT THE AUTHOR

...view details