ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ്.രാഹുൽ ഗാന്ധിയുടെ വരവോടെ ശ്രദ്ധേയമായി മാറിയ വയനാട്ടിലും, ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആറ്റിങ്ങലിലും ലഭിച്ചത് 23 പത്രികകൾ വീതം. ഏറ്റവും കുറവ് നാമനിർദേശ പത്രികകൾ ലഭിച്ചത് ഇടുക്കി മണ്ഡലത്തിലാണ് ഒൻപതെണ്ണം .തലസ്ഥാന നഗരിയായ തിരുവന്തപുരത്ത് 20 പത്രികള്‍ ലഭിച്ചപ്പോൾ ശബരിമല വിഷയത്തോടെ ശ്രദ്ധേയമായ പത്തനംതിട്ടയിൽ അകെ ലഭിച്ചത് 11 പത്രികകൾ.
സംസ്ഥാനത്ത നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 20 മണ്ഡലങ്ങളിലായി അകെ ലഭിച്ചത് 303 പത്രികകള്‍
അവസാന ദിവസമായ ഇന്നലെ മാത്രം ലഭിച്ചത് 149 പത്രികകളാണ്. സുരേഷ് ഗോപി , ജോയ്‌സ് ജോർജ് , അടൂർ പ്രകാശ് എന്നിവരാണ് ഇന്ന് നാമനിർദേശ പത്രിക നൽകിയ പ്രമുഖർ.
ഫയൽ ഫോട്ടോ
മറ്റു മണ്ഡലങ്ങളിൽ ലഭിച്ച നാമ നിർദേശ പത്രികകളുടെ കണക്ക് ഇങ്ങനെ :
കോഴിക്കോട്ട് 19 . എറണാകുളം 18. പൊന്നാനി 18. കണ്ണൂരിൽ 17. ചാലക്കുടി 16. വടകര 15. കോട്ടയം 15. മലപ്പുറം 14. ആലപ്പുഴ 14. പാലക്കാട് 13. തൃശൂരും 13. മാവേലിക്കര 12. കൊല്ലം 12. കാസർഗോഡ് 11. ആലത്തൂർ 10.