മോദിയുടെ വാഗ്ദാനങ്ങള്‍ മുള പോലെ വലിയ നീളമുള്ളവയാണ്. പക്ഷെ അവയുടെ ഉള്ള് പൊള്ളയാണ്. കര്‍ഷകര്‍ വായ്പയെടുക്കുമ്പോള്‍ ഒരു നിയമവും, അംബാനിക്കും അദാനിക്കും മറ്റാരു നിയമവുമാണെന്നും കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി. മോദി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്.
മോദിയുടെ വാഗ്ദാനങ്ങള്‍ മുള പോലെ: നവജ്യോത് സിംഗ് സിദ്ദു - നോട്ട് നിരോധനം
നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു.
നവജ്യോത് സിംഗ് സിദ്ദു റോഡ് ഷോയിൽ
പത്ത് രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവര്‍ റഫാല്‍ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ രാഘവന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നവജ്യോത് സിംഗ് സിദ്ദു. കോഴിക്കോട് നഗരത്തില്‍ സിദ്ദു കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പം റോഡ് ഷോയും നടത്തി.