ശശി തരൂരിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എഐസിസി നിരീക്ഷകൻ നാനാ പഠോളെ. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് പ്രവർത്തകർ ഐക്യത്തോടെ പ്രവർത്തിക്കുമെന്നും നാനാ പഠോളെ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവു രീതിയുടെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയതെന്നും പഠോളെ പറഞ്ഞു.
ശശി തരൂരിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നാനാ പഠോളെ - ശശി തരൂർ
കോൺഗ്രസ് പ്രവർത്തകർ ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവു രീതിയുടെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയതെന്നും നാനാ പഠോളെ പറഞ്ഞു.
ശശി തരൂരിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല; നാനാ പഠോളെ
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാർട്ടി പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് കാണിച്ച് ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ താന്‍ ആരോടും പരാതിപ്പെട്ടിട്ടില്ലെന്ന് ശശി തരൂർ പ്രതികരിച്ചിരുന്നു.