തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യുന്ന തിരക്കിലാണ് എറണാകുളം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. എറണാകുളം ടൗൺ ഹാളിന് സമീപത്തെ മതിൽ വൃത്തിയാക്കിയാണ് അൽഫോൺസ് കണ്ണന്താനവും പ്രവർത്തകരും ശുചീകരണം ആരംഭിച്ചത്. 20 അടിയോളം നീളമുള്ള മതിലിൽ പതിച്ചിരുന്ന പോസ്റ്ററുകൾ എല്ലാം നീക്കി പുതിയ പെയിന്‍റും അടിച്ചു.
അരങ്ങൊഴിഞ്ഞു; പ്രചാരണ പോസ്റ്ററുകളും ചുമരെഴുത്തും നീക്കി കണ്ണന്താനം
പോസ്റ്ററുകൾ പതിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് കണ്ണന്താനത്തിന്‍റെ നിലപാട്.
പോസ്റ്ററുകൾ പതിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ നിലപാട്. ഒരു സ്ഥാനാര്‍ഥിയും ചുവരെഴുതിയും പോസ്റ്റര്‍ പതിപ്പിച്ചും പ്രചാരണം നടത്തണ്ട ആവശ്യമില്ല. ഇലക്ഷൻ കമ്മീഷൻ ഇത് നിരോധിക്കേണ്ടതാണ്. പരിസരം വൃത്തിഹീനമാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മുന്നണി സ്ഥാനാർഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ പതിപ്പിച്ച പോസ്റ്ററുകളുടെ എണ്ണം കുറവാണ്. എത്രയും പെട്ടെന്ന് ശേഷിച്ച പോസ്റ്ററുകളും ബാനറുകളും നീക്കംചെയ്യാൻ പ്രവർത്തകരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.