കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയിലെ മാഹിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. ഏപ്രില്‍ 16ന് വൈകിട്ട് ആറ് മണി മുതല്‍ 18ന് വൈകിട്ട് ആറ് മണി വരെയാണ് നിയന്ത്രണം.
പുതുച്ചേരി തെരഞ്ഞെടുപ്പ് ; മാഹിയിൽ ഇന്ന് മുതൽ ഡ്രൈഡേ - kannur
ഏപ്രില്‍ 16ന് വൈകിട്ട് ആറ് മണി മുതല്‍ 18ന് വൈകിട്ട് ആറ് മണി വരെയാണ് മാഹിയിൽ ഡ്രൈഡേ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
മാഹി നിയോജക മണ്ഡലാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അഞ്ച് കിലോമീറ്റര്‍ പ്രദേശങ്ങളിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വെക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ കലക്ടര്‍ ചുമതലപ്പെടുത്തി.