കേരളം

kerala

ETV Bharat / elections

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തരംഗമായി നവമാധ്യമങ്ങൾ - പോസ്റ്ററുകളാണ്

പ്രചാരണ സ്ഥലങ്ങളിലെ വീഡിയോകള്‍ ഉപയോഗിച്ച് പാട്ടുകളുടെ പശ്ചാത്തലമൊരുക്കിയും നവമാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.

പ്രചരണത്തിൽ തരംഗമായി നവമാധ്യമങ്ങൾ

By

Published : Apr 9, 2019, 1:47 AM IST

Updated : Apr 9, 2019, 7:05 AM IST

കാസർകോഡ്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ഇന്ന് ആര്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ് നവമാധ്യമങ്ങള്‍. സ്ഥാനാര്‍ഥി പര്യടനങ്ങളും മുന്നണി പ്രചാരണങ്ങളുമെല്ലാം നവമാധ്യമങ്ങള്‍ വഴിയാണ്. കാസര്‍കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍റെ സോഷ്യല്‍മീഡിയ പ്രചാരണവും വ്യത്യസ്തമാവകുയാണ്. പര്യടന പരിപാടികള്‍ക്കിടയിലെ ചിത്രങ്ങളടങ്ങുന്ന പോസ്റ്ററുകളാണ് ഏറെ ആകര്‍ഷണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തരംഗമായി നവമാധ്യമങ്ങൾ

ഇനി പോസ്റ്ററുകള്‍ കാണുമ്പോള്‍ ഫോട്ടോകളെല്ലാം സ്റ്റുഡിയോ സെറ്റിട്ട് എടുത്തതാണെന്ന് തെറ്റിദ്ധരിക്കണ്ട. കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍റെ പ്രചാരണ പരിപാടികള്‍ക്കിടെ ലഭിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചുള്ളവയാണ് പോസ്റ്ററുകള്‍ ഓരോന്നും. ഫോട്ടോകള്‍ മാത്രമല്ല പ്രചാരണ സ്ഥലങ്ങളിലെ വീഡിയോകള്‍ ഉപയോഗിച്ച് പാട്ടുകളുടെ പശ്ചാത്തലമൊരുക്കിയും നവമാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിന് പുറത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നവരുള്‍പ്പെടെ ചേര്‍ന്നാണ് പോസ്റ്ററുകള്‍ ഒരുക്കുന്നത്. മികച്ച അടിക്കുറിപ്പുകളോടെയുള്ള പോസ്റ്ററുകള്‍ ന്യൂജെന്‍ വോട്ടര്‍മാരെയടക്കം സ്വാധീനിക്കുമെന്ന ഉറച്ച വിശ്വാസമാണ് കാസര്‍കോട്ടെ നവമാധ്യമ കൂട്ടായ്മയ്ക്കുള്ളത്. സ്ഥാനാർത്ഥിയെ പരിചയപ്പെടുന്നതിന് വേണ്ടി കെ പി സതീഷ് ചന്ദ്രൻ എന്ന അപ്ലിക്കേഷനും വെബ് സൈറ്റും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

Last Updated : Apr 9, 2019, 7:05 AM IST

ABOUT THE AUTHOR

...view details