കേരളം

kerala

ETV Bharat / elections

വയനാട്ടില്‍ രാഹുലിനെതിരെ തന്ത്രം മാറ്റി സിപിഎം - വയനാട്

രാഹുല്‍ ഗാന്ധിക്കെതിരെ സര്‍വ അടവും പ്രയോഗിക്കാനൊരുങ്ങുകയാണ് സിപിഎം

സിപിഎം ലഘുലേഖ

By

Published : Apr 6, 2019, 10:19 PM IST

Updated : Apr 6, 2019, 10:50 PM IST

.

സിപിഎം ലഘുലേഖ

വയനാട്:മണ്ഡലത്തിൽ കോൺഗ്രസിന് നേരെ ആക്രമണത്തിന്‍റെ മുനകൂർപ്പിച്ച് ഇടതുമുന്നണി. 97-2007 ല്‍ വയനാട്ടിൽ ഉണ്ടായ കർഷക ആത്മഹത്യകൾക്ക് മറുപടി പറയുക, കുരുമുളക്, റബ്ബർ തുടങ്ങിയ വിളകളുടെ വിലയിടിച്ച നയം തിരുത്തുക, ബിജെപി സർക്കാരിന്‍റെ ചില നയങ്ങളെ പിന്തുണക്കുന്ന നിലപാട് തിരുത്തുക തുടങ്ങി 10കാര്യങ്ങൾ അടങ്ങിയ ലഘുലേഖയാണ് ഇടതു മുന്നണി വയനാട് മണ്ഡലത്തിൽ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഓരോ വീട്ടിലും ഇത് എത്തിക്കാനാണ് തീരുമാനം.ഇടതു മുന്നണി പ്രചരണത്തിന് നേതൃത്വം നൽകാൻ ഈ മാസം 28ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിലെത്തും. കൽപ്പറ്റയിലും വണ്ടൂരിലുമാണ് അദ്ദേഹത്തിന്‍റെ പൊതുപരിപാടി. നേരത്തെ കേരളത്തിൽ എത്തിയപ്പോൾ വയനാട്ടിൽ അദ്ദേഹം എത്തിയിരുന്നില്ല. തെറ്റായ രാഷ്ട്രീയ തീരുമാനം എടുത്തതിലുള്ള മനസാക്ഷിക്കുത്ത് കൊണ്ടാണ് സിപിഎമ്മിന്‍റെ വിമർശനങ്ങൾക്ക് മറുപടി പറയില്ലെന്ന നിലപാട് രാഹുൽ ഗാന്ധി സ്വീകരിച്ചതെന്ന് ഇടതുമുന്നണി പാർലമെന്‍ററി മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രൻ പറഞ്ഞു.

Last Updated : Apr 6, 2019, 10:50 PM IST

ABOUT THE AUTHOR

...view details