പൊന്നാനിയില്‍ അൻവർ ജയിക്കുമെന്ന് ജലീല്‍ - പി വി അൻവർ
പൊന്നാനിയിൽ പി വി അൻവർ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി ജലീലിന്‍റെ പ്രതികരണം.
കെ ടി ജലീൽ
മലപ്പുറം: മന്ത്രി കെ ടി ജലീൽ സ്വദേശമായ വളാഞ്ചേരിയിലെ ജി എം എൽ പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. പൊന്നാനിയിൽ പി വി അൻവർ മികച്ച വിജയം നേടുമെന്നും എൽഡിഎഫ് കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നൊഴികെ വിജയിച്ചിട്ടുണ്ടെന്നും ജയിക്കാത്ത പൊന്നാനി മണ്ഡലത്തിൽ ഇത്തവണ ജയിക്കാൻ സാധിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.