തെരഞ്ഞെടുപ്പില്‍ ജയിക്കാൻ സിപിഎം പണം ഇറക്കുന്നുവെന്ന ആരോപണവുമായി മുസ്ലീംലീഗ് നേതാവ് കെപിഎ മജീദ്. കോഴിക്കോട്, കൊല്ലം മണ്ഡലങ്ങളില്‍ ഏജൻസികളെ ഉപയോഗിച്ച് സിപിഎം പണം വിതരണം ചെയ്യുന്നു.
തെരഞ്ഞെടുപ്പില്‍ ജയിക്കാൻ സിപിഎം പണം വിതരണം ചെയ്യുന്നു: കെപിഎ മജീദ് - ബിജെപി
എം കെ രാഘവനെ തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് കേസിൽ പ്രതിയാക്കി പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാഘവനെതിരായ നിയമോപദേശം അങ്ങനെ ഉണ്ടായതെന്നും രമ്യയുടെ വിഷയത്തിൽ നേരെ എതിരായാണ് നിയമോപദേശം നൽകുന്നതെന്നും മജീദ് പറഞ്ഞു
കെപിഎ മജീദ്
കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെ കേസിൽ പ്രതിയാക്കി പരാജയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. പൊന്നാനിയിൽ ബിജെപിയുടെ വോട്ട് സിപിഎം വാങ്ങുകയാണെന്നും മജീദ് ആരോപിച്ചു.
Last Updated : Apr 21, 2019, 1:57 PM IST