തലശ്ശേരി: കേരളത്തിലെ പൊലീസ് മേധാവി എ കെ ജി സെന്‍ററിലെ ദിവസക്കൂലിക്കാരനെ പോലെയാണെന്ന് കെ മുരളീധരൻ എംഎല്‍എ. മിക്ക സമയങ്ങളിലും സിപിഎം. ലോക്കൽ സെക്രട്ടറിയെ പോലെയാണ് ലോക്നാഥ് ബെഹ്റ പ്രവർത്തിക്കുന്നതെന്ന് വടകര ലോകസഭാ മണ്ഡലത്തിൽ യു ഡി എഫ്. സ്ഥാനാർഥി കൂടിയായിരുന്ന മുരളീധരൻ പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ അക്രമത്തിനിരയായ സംഭവത്തിൽ പരാതി നൽകിയിട്ടു പോലും കേസെടുക്കുന്നില്ല. മറിച്ച് അക്രമത്തിനിരയായവർക്ക് എതിരെ ബോംബ് കേസ് ഉൾപ്പെടെ ചുമത്തുന്നു. പൊലീസ് തികച്ചും ഏകപക്ഷീയമായാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പോലീസ് മേധാവി പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.
ഡിജിപിക്കെതിരെ കെ മുരളീധരന്‍ - Lokanath Behera
"കേരളത്തിലെ പൊലീസ് മേധാവി എ കെ ജി സെന്‍ററിലെ ദിവസക്കൂലിക്കാരനെ പോലെ" - കെ മുരളീധരന്‍ എംഎല്‍എ
കെ. മുരളീധരന്‍
കെ പി സി സി പ്രസിഡന്‍റ് ഡൽഹിയിൽ നിന്നെത്തിയാൽ ഉടന്‍ ഡി ജി പിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വടകരയിൽ വ്യാപകമായി സിപിഎം കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാത്തതിനാൽ റീ പോളിങ് ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : May 3, 2019, 4:06 PM IST