തൃശൂർ : കേന്ദ്രത്തില്‍ ഭരണമാറ്റവും കേരളത്തിൽ ഭരണം നടത്തുന്നവരെ പാഠം പഠിപ്പിക്കാനുമാണ് ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ദേശിയ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. തൃശൂർ പ്രസ്സ് ക്ലബ്ബിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ ''ഇവിടെ രാഷ്ട്രീയം പറയാം'' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫിനെയും കേരളത്തിലെ ജനങ്ങളെയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷ്യമാണുള്ളത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് എകെ ആന്‍റണി
തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ ബിജെപി നേതാക്കന്മാർ സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് രാജ്യദ്രോഹപരമായ നടപടിയാണെന്ന് എകെ ആന്‍റണി.
എ.കെ ആന്‍റണി
കേന്ദ്രത്തില്‍ ഭരണമാറ്റത്തിനും കേരളത്തിൽ ഭരണം നടത്തുന്നവരെ പാഠം പഠിപ്പിക്കുക എന്നതുമാണ് അതെന്നും എ.കെ ആന്‍റണി പറഞ്ഞു. തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ ബിജെപി നേതാക്കൻമാർ സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് രാജ്യദ്രോഹപരമായ നടപടിയാണ്. രാഷ്ട്രീയത്തിനും ജാതി-മത വ്യവസ്ഥകള്‍ക്കും അതീതമായി ലോകത്ത് ഏറ്റവും അധികം മൂല്യം കാത്തുസൂക്ഷിക്കുന്നത് സൈന്യമാണെന്നും എ. കെ ആന്‍റണി കൂട്ടിച്ചേർത്തു.