കേരളം

kerala

ETV Bharat / elections

മമ്മൂട്ടിയുടെ പരാമർശം അപക്വമെന്ന് അൽഫോൺസ് കണ്ണന്താനം - മമ്മൂട്ടിയെ വിമർശിച്ച് അൽഫോൺസ് കണ്ണന്താനം

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തിയായിരുന്നു മമ്മൂട്ടിയുടെ പരാമർശം

അൽഫോൺസ് കണ്ണന്താനം

By

Published : Apr 24, 2019, 2:16 PM IST

എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർഥികൾ മികച്ചവരെന്ന നടൻ മമ്മൂട്ടിയുടെ പരാമർശം അപക്വമെന്ന് എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. മമ്മൂട്ടിയെ പോലെയുളള ഒരു മുതിർന്ന താരം അത്തരത്തിൽ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം വിമർശിച്ചു.

മമ്മൂട്ടി ഒരു സീനിയർ നടനാണ്. പത്തു നാൽപ്പതുവർഷമായി ഹീറോയായിരിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാം ഇവിടെ മൂന്ന് സ്ഥാനാർഥികളുണ്ടെന്ന്. രണ്ടു സ്ഥാനാർഥികളെ പിടിച്ചുനിർത്തി, അവർ രണ്ടുപേരും കൊളളാമെന്നു പറയുന്നത് ശരിയല്ല. ഉത്തരവാദിത്വമുളള സ്ഥാനത്ത് ഇരിക്കുന്ന ഒരു നടൻ ഇങ്ങനയൊക്കെ പറയുന്നത് മോശമാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

അദ്ദേഹത്തെ കാണാൻ പോകാതിരുന്നതാകാം പ്രശ്നം. താൻ മോഹൻലാലിനെ കാണാൻ പോയി. മോഹൻലാലിനെ കാണാൻ പോയ താൻ അദ്ദേഹത്തെ മമ്മൂട്ടിയെ കാണാൻ പോയില്ല. അതിൽ അദ്ദേഹത്തിന് ഹുങ്ക് കാണുമായിരിക്കാമെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തിയായിരുന്നു മമ്മൂട്ടിയുടെ പരാമർശം

ABOUT THE AUTHOR

...view details