കേരളം

kerala

ETV Bharat / elections

പുനലൂരിൽ കള്ളവോട്ട് ചെയ്തതായി പരാതി - ലോക്സഭാ തെരഞ്ഞെടുപ്പ്

ബാലറ്റില്‍ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവദിച്ചെങ്കിലും ഷീല വോട്ട് ചെയ്യാതെ മടങ്ങി.

പുനലൂരിൽ കള്ളവോട്ട് ചെയ്തതായി പരാതി

By

Published : Apr 23, 2019, 9:29 PM IST

കൊല്ലം: പുനലൂര്‍ ഐക്കരക്കോണത്ത് കള്ളവോട്ട് ചെയ്തതായി പരാതി. വൈകിട്ട് 5.45ന് ഐക്കരക്കോണം ഗവൺമെന്‍റ് എല്‍പിഎസിലെ 116 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കക്കോട് സ്വദേശിനി ഷീലയുടെ വോട്ടാണ് നേരത്തേ ചെയ്തതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രിസൈഡിങ് ഓഫീസർക്ക് വോട്ടർ പരാതി നൽകി. ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാൻ ഷീലയ്ക്ക് അവസരം ലഭിച്ചെങ്കിലും ഇതിന്‍റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് വോട്ടു ചെയ്യാതെ മടങ്ങി. വോട്ടർ പട്ടികയിലെ 455 ആം ക്രമനമ്പറിലുള്ള ഷീല ഇടമൺ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ അധ്യാപികയാണ്.

ABOUT THE AUTHOR

...view details