കേരളം

kerala

ETV Bharat / elections

കേരളത്തില്‍ ആദ്യ മണിക്കൂറില്‍ മാറി മറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലം

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലം

image

By

Published : May 23, 2019, 8:59 AM IST

Updated : May 23, 2019, 9:12 AM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളത്തില്‍ യുഡിഎഫിന് മുന്നേറ്റം. ആദ്യ മണിക്കൂറില്‍ ഫലം മാറി മറിഞ്ഞെങ്കിലും യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനും എറണാകുളത്ത് ഹൈബി ഈഡനും ആദ്യ ഘട്ടത്തില്‍ മുന്നിട്ടുനിൽക്കുന്നു. എന്നാല്‍ ശശി തരൂർ തിരുവനന്തപുരത്ത് ലീഡ് പിടിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്ക് പിന്നില്‍ കെ സുരേന്ദ്രനും വീണ ജോർജും ഒപ്പത്തിനൊപ്പം നിന്നു. ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് ആദ്യം മുതല്‍ തന്നെ ലീഡ് തുടർന്നു. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനും ലീഡ് തുടർന്നു. തൃശൂരില്‍ ആദ്യം സിപിഐ സ്ഥാനാർഥി രാജാജി മാത്യു തോമസ് മുന്നിലെത്തിയെങ്കിലും പിന്നീട് ടിഎൻ പ്രതാപൻ ലീഡ് പിടിച്ചു. പാലക്കാട് ആദ്യ മണിക്കൂറില്‍ തന്നെ അട്ടിമറി സൂചന നല്‍കി വികെ ശ്രീകണ്ഠൻ മുന്നിലെത്തിയിരുന്നു. മലപ്പുറത്തും പൊന്നാനിയിലും ലീഡ് സ്ഥാനാർഥികൾ ആദ്യ ഘട്ടം മുതല്‍ തന്നെ മുന്നിലാണ്. മലബാറില്‍ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നേറിയെങ്കിലും പിന്നീട് യുഡിഎഫ് പലയിടത്തും മുന്നിലെത്തി. വയനാട്ടില്‍ ആദ്യ മിനിട്ടില്‍ തന്നെ ലീഡ് പിടിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി ഒരു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് 5000 കടത്തി.

Last Updated : May 23, 2019, 9:12 AM IST

ABOUT THE AUTHOR

...view details