കേരളം

kerala

ETV Bharat / elections

ഇളകുമോ ലീഗ് കോട്ട : മലപ്പുറം ആർക്കൊപ്പം? - മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം

മലപ്പുറം ലീഗിനെ കൈവിട്ടത് ചരിത്രത്തിൽ ഒരു തവണ മാത്രം. 2004 ലെ ചരിത്രം ആവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്

മലപ്പുറം ലോകസഭാ നിയോജകമണ്ഡലം

By

Published : Apr 13, 2019, 8:04 PM IST

Updated : Apr 13, 2019, 9:12 PM IST

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര‍, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. പഴയ മഞ്ചേരി മണ്ഡലമാണ്
2008 ലെ പുനഃക്രമികരണത്തിലൂടെ മലപ്പുറം ലോക്സഭാ മണ്ഡലമായി മാറിയത്. ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറം.
2004 ൽ മാത്രമാണ് ലീഗ് ഇവിടെ തോൽവി അറിഞ്ഞത്. 2004 -ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ടികെ ഹംസയാണ് വലത് കോട്ട തകർത്ത് ലോക്സഭയിലെത്തിയത്.
മണ്ഡലത്തിൽ ഇടതിന് ഓർമയിൽ സൂക്ഷിക്കാനുള്ള ഒരേ ഒരു ചരിത്രവും ഇത് തന്നെ. നിയമസഭ തെരഞ്ഞെടുപ്പുകളിലും വലത് ആധിപത്യമാണ് മണ്ഡലത്തിൽ. 2016 നിയസഭ തെരഞ്ഞെടുപ്പിൽ
മണ്ഡലത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചത് യുഡിഎഫ് തന്നെ.


ഇ അഹമ്മദ് ആണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച സ്ഥാനർഥി.
2017 ൽ ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വരികയും കുഞ്ഞാലിക്കുട്ടി ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വലതിന്റെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചു.


2017 ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ :


യുഡിഎഫ് ഭൂരിപക്ഷം - 171023


യുഡിഎഫ് ആകെ നേടിയ വോട്ടുകൾ - 515325

എൽഡിഎഫ് ആകെ നേടിയ വോട്ടുകൾ - 344287

എൻഡിഎ ആകെ നേടിയ വോട്ടുകൾ - 65662

മലപ്പുറം ലോകസഭാ നിയോജകമണ്ഡലം വോട്ട്നില 2017

യുഡിഎഫ്
നിലവിലെ എംപി കുഞ്ഞാലിക്കുട്ടി തന്നെ മണ്ഡലത്തിൽ യുഡിഎഫിനായി പൊരിനിറങ്ങുമ്പോൾ, വലത്തിന് മുന്നിൽ വലിയ ആശങ്കകൾ ഒന്നുമില്ല. ലീഗിന്റെ ശക്തി തന്നെയാണ് യുഡിഎഫിന് ഇത്തവണയും എറ്റവും അനുകൂലമായ ഘടകം. 2014 ൽ ഇ അഹമദ് നേടിയ ഭൂരിപക്ഷത്തിൽ 2017 ഉപതെരഞ്ഞെടുപ്പിൽ കുറവുണ്ടായെങ്കിലും, ഒന്നരലക്ഷത്തിൽ അധികം തന്നെ ഭൂരിപക്ഷം നിലനിർത്തിയാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും കൈവശമുള്ളതും വലതിന്റെ കരുത്ത് വർധിപ്പിക്കുന്നു. മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള സ്വീകാരിതയും യുഡിഎഫിന്റെ കരുതാണ്.


എൽഡിഎഫ്

ലീഗിന്റെ ആധിപത്യം തകർക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇടത് സ്ഥനാർഥി വി പി സാനുവിന് മുൻപിലുള്ളത്.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായ സാനു ഇടതു നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ്. മുന്നണിയുടെ യുവ മുഖം എന്ന നിലയിലാണ് സാനുവിനെ മണ്ഡലത്തിൽ ഇത്തവണ ഇടത് മുന്നണി പോരിനിറക്കുന്നത്. പഴയകാല ചരിത്രങ്ങളിൽ നേട്ടങ്ങൾ ഓർത്തെടുക്കാൻ ഇല്ലെങ്കിലും, 2004ലെ വലതു കോട്ട തകർത്തെറിഞ്ഞ ചരിത്രം ഇത്തവണ ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടു ശതമാനത്തിൽ വർധനവുണ്ടായതും,
സ്വന്തം നാടെന്ന നിലയിൽ മണ്ഡലത്തിലുഉള്ള ബന്ധങ്ങളും സാനുവിന് ഗുണകരമാകുമെന്നു മുന്നണി കണക്കു കൂട്ടുന്നു. രാജ്യത്ത് ന്യൂനപക്ഷ സുരക്ഷിതത്വം ഉറപ്പാക്കാൻ എൽഡിഎഫിന്റെ വിജയം അനിവാര്യമാണെന്നാണ് മണ്ഡലത്തിലെ ഇടതുപക്ഷ പ്രചാരണം.


എൻഡിഎ

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ എൻഡിഎ. സ്ഥാനാർഥിയായിരുന്ന വി. ഉണ്ണികൃഷ്ണനാണ് ഇത്തവണ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി.

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിൽ ഒരു അട്ടിമറി വിജയമാണ് എൻഡിഎ ക്യാമ്പുകൾ കണക്ക് കൂട്ടുന്നത്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സാമ്പത്തിക സംവരണം അടക്കമുള്ള നയപരിപാടികളും എൻഡിഎ യ്ക്ക് അനുകൂലമാകുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ളതിനാൽ ന്യൂനപക്ഷരാഷ്ട്രീയം തന്നെയാണ് പ്രധാനമായും മുന്നണികള്‍ മണ്ഡലത്തിൽ ചർച്ചചെയ്യുന്നത്.

2019 ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്റെ കണക്കുകൾ പ്രകാരം1340547 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 674752 പുരുഷ വോട്ടർമാരും, 665791സ്ത്രീ വോട്ടർമാരും , നാല് ട്രാൻസ്‌ജൻഡേഴ്സും ഇതിൽ ഉൾപ്പെടുന്നു.

Last Updated : Apr 13, 2019, 9:12 PM IST

ABOUT THE AUTHOR

...view details