കേരളം

kerala

ETV Bharat / elections

ജനവിധിയില്‍ ഞെട്ടി സിപിഎം: റെക്കോർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥികൾ - ഇടതു മുന്നണി

എക്സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ ഇടതു മുന്നണി നേതാക്കൾ അവകാശപ്പെട്ടത് എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയ ചരിത്രമുണ്ടെന്നാണ്. ഒടുവില്‍ ഫലം വന്നപ്പോൾ ഇടതുമുന്നണിയുടെ സമനില തെറ്റിയ അവസ്ഥയാണ്.

ജനവിധിയില്‍ ഞെട്ടി സിപിഎം

By

Published : May 23, 2019, 1:45 PM IST

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും കേരളത്തില്‍ എവിടെയും മുന്നിലെത്താനാകാതെ സിപിഎമ്മും സിപിഐയും തോല്‍വി സമ്മതിച്ചു. കുത്തക മണ്ഡലങ്ങളായ പാലക്കാടും ആറ്റിങ്ങലും കൈവിടുമെന്ന് വിശ്വസിക്കാൻ പോലും സിപിഎം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ശക്തമായ ഭരണവിരുദ്ധ തരംഗം അടിയൊഴുക്കായി വീശിയടിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുമ്പോൾ ശബരിമല വിഷയവും അക്രമ രാഷ്ട്രീയവും തോല്‍വിയുടെ ആക്കം കൂട്ടി എന്നു വേണം കരുതാൻ. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കൂടിയായപ്പോൾ കേരളം ഒറ്റമനസോടെ യുഡിഎഫിന് വോട്ടു ചെയ്തു. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടകളില്‍ പോലും അരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ നിലപാടുകൾക്ക് ഏറ്റ തിരിച്ചടിയാണ്. പികെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവർക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. 2014ല്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചു കയറിയത് കേരളത്തിന്‍റെ ചരിത്രത്തിലെ റെക്കാഡ് ഭൂരിപക്ഷത്തിനാണ്. ദേശീയ തലത്തില്‍ വൻ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് കേരളത്തിലെ മികച്ച വിജയം നല്‍കുന്നത് വലിയ ആശ്വാസമാകും.

ABOUT THE AUTHOR

...view details