കേരളം

kerala

ETV Bharat / elections

മാറ്റി കുത്തിയാല്‍ മാറ്റം കാണാമെന്ന മുദ്രാവാക്യവുമായി സിഒടി നസീര്‍ - നസീര്‍

തലശേരി മുൻ നഗരസഭാംഗം കൂടിയായ നസീറിന്‍റെ സ്ഥാനാർഥിത്വം ശക്തമായ മുന്നണി പോരാട്ടം നടക്കുന്ന വടകരയിൽ നിർണായകമാണ്.

പ്രചാരണ രംഗത്ത് ശക്തമായി സിഒടി നസീര്‍

By

Published : Apr 18, 2019, 4:00 PM IST

വടകര: മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന മുദ്രാവാക്യമാണ് നസീര്‍ പ്രചാരണത്തില്‍ ഉയര്‍ത്തി പിടിക്കുന്നത്. വടകരയില്‍ പി ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സിഒടി നസീര്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. തലശേരി മുൻ നഗരസഭാംഗം കൂടിയായ നസീറിന്‍റെ സ്ഥാനാർത്ഥിത്വം ശക്തമായ മുന്നണി പോരാട്ടം നടക്കുന്ന വടകരയിൽ നിർണായകമാണ്. ആശയപരമായി സിപിഎമ്മിനോട് യോജിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് നസീര്‍ പാര്‍ട്ടി വിട്ടത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നസീർ തീരുമാനിച്ചതോടെ ഇദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇരു പാർട്ടികളിലേയും വിമത വോട്ടുകളിലും ന്യൂനപക്ഷ വോട്ടിലുമാണ് നസീറിന്‍റെ പ്രതീക്ഷ. അതേ സമയം ഇരു മുന്നണികളേയും ഒരു തരത്തിലും കുറ്റപ്പെടുത്താതെയാണ് നസീർ പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നത്.

മുഖ്യമന്ത്രി ആയിരിക്കെ ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സിഒടി നസീർ.

ABOUT THE AUTHOR

...view details