ഇടുക്കി: പ്രളയത്തെ തുടർന്ന് തകർന്ന ചെറുതോണി റോഡ് അശാസ്‌ത്രിയമായി പുനഃസ്ഥാപിച്ചതാണ് ഹമ്പ് ഉണ്ടാകാൻ കാരണം. ഇവിടെ പാലം നിർമ്മിക്കുകയും കലുങ്ക് സ്ഥാപിക്കുകയും ചെയ്തതിനെത്തുടർന്ന് റോഡിൽ ഉണ്ടായ രൂപമാറ്റം മൂലം ഇപ്പോൾ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ സംഭവിക്കുന്നത്.
ഇടുക്കി ദേശീയപാതയിലെ ഹമ്പ് അപകടകെണിയാകുന്നു
ചെറുതോണിക്ക് സമീപമുളള ഹമ്പാണ് അപകടസാധ്യത ഉയർത്തുന്നത്. നിരവധി അപകടങ്ങളാണ് ദിനം പ്രതി ഇവിടെ നടക്കുന്നത്.
ഇടുക്കി ദേശീയപാതയിലെ ഹമ്പ് അപകടകെണിയാകുന്നു
പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ഹമ്പിന്‍റെ നിർമാണം. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് ഹമ്പ് തിരിച്ചറിയാൻ സാധിക്കുന്നുതെന്ന് ചെറുതോണി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്‍റ് ജിജേഷ് ചന്ദ്രൻ പറയുന്നു. പ്രശ്‌നം ഉടനടി പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവിശ്യം.
Last Updated : Dec 13, 2020, 6:21 AM IST