കേരളം

kerala

ETV Bharat / elections

വീഡിയോ വിവാദം: കെ സുധാകരനെതിരെ കേസെടുത്തു - കെ സുധാകരൻ

‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ - കെ സുധാകരനെതിരെ കേസെടുത്തത് കണ്ണൂര്‍ ടൗണ്‍ പൊലീസ്

വീഡിയോ വിവാദത്തില്‍ കെ സുധാകരനെതിരെ കേസെടുത്തു

By

Published : Apr 22, 2019, 9:37 PM IST

Updated : Apr 23, 2019, 12:53 AM IST

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിക്കെതിരായ സ്ത്രീ വിരുദ്ധ വീഡിയോ പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജനപ്രാതിനിത്യ നിയമം അനുസരിച്ചാണ് കേസ്.

വീഡിയോ വിവാദം: കെ സുധാകരനെതിരെ കേസെടുത്തു

ഐ പി സി 505(2),509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. എന്നാല്‍ പ്രചാരണ വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ഒരു വ്യക്തിയുടെ കഴിവുകേടിനെ ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പരസ്യചിത്രവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നും പറഞ്ഞുവെക്കുന്നതാണ് പരസ്യം. എതിര്‍സ്ഥാനാര്‍ഥിയായ പി കെ ശ്രീമതിയെ പരോക്ഷമായി പരാമര്‍ശിക്കുന്നുവെന്നാണ് ആരോപണം

പരസ്യ ചിത്രത്തിലെ ഡയലോഗായ ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന അടിക്കുറിപ്പോടെയാണ് കെ സുധാകരന്‍ ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Last Updated : Apr 23, 2019, 12:53 AM IST

ABOUT THE AUTHOR

...view details