കേരളം

kerala

ETV Bharat / elections

കള്ളവോട്ട് ആരോപണം: 13 ലീഗ് പ്രവര്‍ത്തകര്‍ക്ക് കലക്ടര്‍ നോട്ടീസ് അയച്ചു - മുസ്ലീം ലീഗ്

പാമ്പുരുത്തിയിലെ 13 ലീഗ് പ്രവര്‍ത്തകര്‍ക്കാണ് കണ്ണൂര്‍ ജില്ല കലക്ടര്‍ മീര്‍ മുഹമ്മദലി നോട്ടീസ് അയച്ചത്. നാളെ രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് നിര്‍ദേശം.

കള്ളവോട്ട് ആരോപണം: 13 ലീഗ് പ്രവര്‍ത്തകര്‍ക്ക് കലക്ടര്‍ നോട്ടീസ് അയച്ചു

By

Published : May 5, 2019, 9:49 PM IST

കണ്ണൂര്‍: തളിപ്പറമ്പ് പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. 13 ലീഗ് പ്രവര്‍ത്തകര്‍ക്കാണ് കണ്ണൂര്‍ ജില്ല കലക്ടര്‍ മീര്‍ മുഹമ്മദലി നോട്ടീസ് അയച്ചത്. നാളെ രാവിലെ 10 മണിക്ക് തെളിവെടുപ്പിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തുവെന്ന എൽഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് കലക്ടര്‍ നോട്ടീസ് അയച്ചത്. എന്നാല്‍ മുസ്ലിംലീഗ് കള്ളവോട്ടാരോപണം നിഷേധിച്ചിരുന്നു.

ABOUT THE AUTHOR

...view details