തിരുവനന്തപുരം: ബാലക്കോട് സംഭവത്തെ സംബന്ധിച്ചുള്ള തൻെറ പ്രസംഗത്തെ തർജ്ജമ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതിൽ സംസ്ഥാന സർക്കാറിനും ജീവനക്കാർക്കും വീഴ്ച പറ്റിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. മതത്തിന്‍റെ പേരിൽ താൻ ഒരു പരാമർശവും നടത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ട് നൽകിയിരിക്കുന്നത് അത്തരത്തിലാണ്. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കം.
വിവാദ പരാമര്‍ശം തള്ളി പിഎസ് ശ്രീധരൻ പിള്ള - പിഎസ് ശ്രീധരൻ പിള്ള
വിവാദ പരാമര്‍ശത്തില്‍ വീഴ്ച പറ്റിയത് തനിക്കല്ല, സര്‍ക്കാരിനും ജീവനക്കാര്‍ക്കുമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍
![വിവാദ പരാമര്‍ശം തള്ളി പിഎസ് ശ്രീധരൻ പിള്ള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3139065-thumbnail-3x2-sreedaran-plila.jpg)
പിഎസ് ശ്രീധരൻ പിള്ള
വസ്ത്രം മാറ്റി നോക്കണം എന്നത് ഇൻക്വസ്റ്റ് എന്ന അർഥത്തിലാണ് പറഞ്ഞത്. ബംഗ്ലാദേശ് യുദ്ധത്തിൽ ഇത്തരത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഇക്കാര്യമാണ് പ്രസംഗത്തിലും പരാമർശിച്ചത്. നീതിന്യായ വ്യവസ്ഥതയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പിള്ളയുടെ വിവാദ പരാമര്‍ശം.