തൃശൂർ :
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ശബരിമലയിലെ സംസ്ഥാന സർക്കാർ ഇടപെടലും വിഷയമാക്കി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
തൃശൂരിലെ പ്രചാരണ പരിപാടിയില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അമിത് ഷാ നടത്തിയത് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപി പ്രവർത്തകർക്ക് എതിരെ നിരവധി ആക്രമണങ്ങൾ നടന്നു. ശബരിമല വിധിയുടെ മറവിൽ ഭക്തർക്കെതിരെയും ആക്രമണങ്ങൾ നടന്നതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു. ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ചു നിൽക്കും. ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയാറാണ്. ശബരിമലയിലെ ആചാരങ്ങൾ മുഴുവനായി സുപ്രീംകോടതിയെ ധരിപ്പിക്കാൻ ബിജെപി ശ്രമിക്കുമെന്നും അമിത് ഷാ തൃശൂരിൽ പറഞ്ഞു.