കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ 1212 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 261എണ്ണം പ്രശ്നബാധിത ബൂത്തുകളും 56 എണ്ണം അതീവ പ്രശ്നബാധിത ബൂത്തുകളുമാണ്. അതീവ പ്രശ്ന ബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർ നിരീക്ഷണം നടത്തും. പുനലൂർ, ചടയമംഗലം, കുണ്ടറ, ചാത്തന്നൂർ ഇരവിപുരം കൊല്ലം, ചവറ എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊല്ലം ലോക്സഭ മണ്ഡലം. ആകെ 1296720 വോട്ടർമാർ ഇവിടെയുണ്ട്. കൊല്ലം നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. 170130 പേര്‍. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ളത് പുനലൂർ മണ്ഡലത്തിലാണ്. 106478 ആണ് പുനലൂരിലെ സ്ത്രീ വോട്ടർമാരുടെ എണ്ണം.
കൊല്ലത്ത് 261 പ്രശ്നബാധിത ബൂത്തുകള്‍ - ബൂത്തുകൾ
കൊല്ലത്ത് ആകെയുള്ളത് 1296720 വോട്ടർമാർ. കൊല്ലം നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍ 170130 പേര്‍.
ഫയൽ ചിത്രം
വോട്ടെടുപ്പിന് ശേഷം പുനലൂർ, ചടയമംഗലം,ചവറ, കൊല്ലം, നിയമസഭ മണ്ഡലങ്ങളിൽ വോട്ടിങ് മെഷീനുകൾ കൗണ്ടിംഗ് സ്റ്റേഷനായ കൊല്ലം സെൻറ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിലും ചാത്തന്നൂർ, ഇരവിപുരം, കുണ്ടറ എന്നിവിടങ്ങളിലെ വോട്ടിങ് മെഷീനുകൾ കൗണ്ടിംഗ് സ്റ്റേഷനായ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും സൂക്ഷിക്കും.
Last Updated : Apr 22, 2019, 6:56 PM IST