കേരളം

kerala

ETV Bharat / elections

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ളതാണ് ന്യായ് പദ്ധതിയെന്ന് പ്രിയങ്ക - യു.ഡി.എഫ്

പ്രകടന പത്രികയിൽ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് കൊട്ടാരക്കരയിലെ പൊതുസമ്മേളനത്തില്‍ പ്രിയങ്ക.

priyanka gandhi kottakara visit  priyanka gandhi in kerala  UDF  kERALA ELECTION 2021  യു.ഡി.എഫ്  യു.ഡി.എഫ് കേരള
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള പദ്ധതിയാണ് "ന്യായ പദ്ധതി"യെന്ന് പ്രിയങ്ക ഗാന്ധി

By

Published : Mar 30, 2021, 10:15 PM IST

കൊല്ലം:യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിമാസം ആറായിരം രൂപ നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് അവതരിപ്പിക്കുന്നത്. പ്രകടന പത്രികയിൽ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും കൊട്ടാരക്കരയിലെ പൊതുസമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ അവര്‍ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.

കൊല്ലത്തുനിന്നും ഹെലികോപ്റ്ററിൽ കൊട്ടാരക്കര ബോയ്സ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രിയങ്ക റോഡ് മാർഗമാണ് വേദിയിലെത്തിയത്. മാർത്തോമാ ജൂബിലി മന്ദിരത്തിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ചടയമംഗലം, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്കയുടെ പര്യടനം പ്രവർത്തകരിൽ വൻ ആവേശമാണ് ഉളളവാക്കിയത്.

PRIYANKA GANDHI

ABOUT THE AUTHOR

...view details