കേരളം

kerala

ETV Bharat / elections

പൗരത്വബില്‍; ആത്മഹത്യ ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ഥി - ബിജെപി

ഭേദഗതി കൂടാതെ മേഘാലയയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പൗരത്വബില്‍ പാസാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി സന്‍ബോര്‍ ഷുളായി പറഞ്ഞത്.

സന്‍ബോര്‍ ഷോളായ്

By

Published : Apr 12, 2019, 10:39 AM IST

മേഘാലയയിലെ ഷില്ലോങ്ങ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സന്‍ബോര്‍ ഷുളായ് ആണ് നരേന്ദ്രമോദിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭേദഗതി കൂടാതെ മേഘാലയയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പൗരത്വ ബില്‍ പാസാക്കരുതെന്നാണ് സന്‍ബോറിന്‍റെ ആവശ്യം. മേഘാലയ നിയമസഭയിലെ മുന്‍ സ്പീക്കര്‍ കൂടിയായ സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭേദഗതി കൂടാതെ ബില്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് താന്‍ ബിജെപി കേന്ദ്ര നേത്യത്വത്തിനും നരേന്ദ്രമോദിക്കും കത്തയച്ചിരുന്നതായി സന്‍ബോര്‍ പറഞ്ഞു. കേന്ദ്രത്തില്‍ ഭരണതുടര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ ഭേദഗതികളോടെ പൗരത്വ ബില്‍ പാസാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് എതിരെയാണ് പ്രതിഷേധം. പൗരത്വബില്‍ പാര്‍ലമെന്‍റിലെത്തിയ സമയത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ബഹുജന പ്രക്ഷേഭമാണ് അരങ്ങേറിയത്. മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, മിസോറാമിലെ മിസോ നാഷ്ണല്‍ ഫ്രണ്ട് തുടങ്ങി പാര്‍ട്ടികള്‍ ബില്ലിനോടുളള എതിര്‍പ്പിനെ തുടര്‍ന്ന് ബിജെപിയുമായുളള സഖ്യം ഉപേക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details