മാറ്റത്തിനൊരു വോട്ട് : വിജയ പ്രതീക്ഷയില്‍ ജഗൻ മോഹൻ റെഡ്‌ഡി - ജഗൻ മോഹൻ റെഡ്ഢി
മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്യണം, പേടികൂടാതെ വോട്ട് രേഖപ്പെടുത്തണം എന്നായിരുന്നു വോട്ട് രേഖപ്പെടുത്താൻ എത്തിയ ജഗൻ മോഹൻ റെഡ്‌ഡിയുടെ പ്രതികരണം
ജഗൻ മോഹൻ റെഡ്ഢി
പുതിയൊരു മാറ്റത്തിനായി ജനങ്ങൾ വോട്ടു ചെയ്യണമെന്ന് പ്രതികരിച്ച് വൈ എസ് ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്‌ഡി, ആന്ധ്രയിലെ പുലിവെന്തുലയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോഴായിരുന്നു റെഡ്‌ഡിയുടെ പ്രതികരണം.
ഒരു മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്യണം, പേടികൂടാതെ വോട്ട് രേഖപ്പെടുത്തണം, തനിക്ക് ആത്മവിശ്വാസം ഉണ്ട്. ഞങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്, റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.