വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന് സാക്ഷി മഹാരാജ് - ബിജെപി
സാക്ഷി മഹാരാജിന്‍റെ ഒടുവിലത്തെ പ്രസംഗവും വിവാദമാവുന്നു. മോദി ജയിച്ചാൽ ഇന്ത്യയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നായിരുന്നു ഇതിന് മുമ്പത്തെ വിവാദ പ്രസംഗം
വോട്ടർമാരെ ഭീഷണിപ്പെടുത്തി സാക്ഷി മഹാരാജ് നടത്തിയ പ്രസംഗം വിവാദമാകുന്നു. താൻ സന്യാസിയാണെന്നും അതുകൊണ്ട് തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഞാൻ നിങ്ങളെ ശപിക്കുമെന്നുമാണ് പ്രസംഗത്തിനിടെ സാക്ഷി മഹാരാജ് വോട്ടർമാരോട് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് തന്നില്ലെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാക്ഷി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു. താൻ സന്യസിയാണെന്നും തനിക്ക് ഭാവി മുൻകൂട്ടി പ്രവചിക്കാൻ കഴിയുമെന്ന് പറഞ്ഞ സാക്ഷി മഹാരാജ് ഇത്തവണത്തെ ലോക്സഭ ഇലക്ഷനിൽ മോദി ജയിച്ചാൽ ഇന്ത്യയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് പറഞ്ഞത് വിവദമായിരുന്നു.