കേരളം

kerala

ETV Bharat / elections

ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം രാഹുലിനും പാര്‍ട്ടിക്കും നീരസം: അമിത് ഷാ - രാജസ്ഥാന്‍

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാക്കോട്ട് വ്യോമാക്രമണം പരാമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

Amit Shah

By

Published : Apr 30, 2019, 6:17 PM IST

ജയ്പൂര്‍: ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നീരസമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഹുലിന്‍റെ പ്രധാനമന്ത്രി സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു. രാഹുലും കോണ്‍ഗ്രസ് നേതാക്കളും വോട്ടിന് വേണ്ടി വ്യോമാക്രമണത്തിന്‍റെ തെളിവ് അന്വേഷിച്ച് നടക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു.

രാജസ്ഥാനില്‍ ബിജെപി എന്ത് ചെയ്തുവെന്നാണ് രാഹുല്‍ ഗാന്ധി അന്വേഷിക്കുന്നത്. കേവലം അഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ബിജെപി ഭരിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ നിങ്ങളുടെ നാല് തലമുറയാണ് ഇന്ത്യ ഭരിച്ചതെന്നും അമിത് ഷാ പറഞ്ഞു. 70 വര്‍ഷമായി ഇന്ത്യ കാത്തിരുന്നത് നരേന്ദ്രമോദിയെ പോലൊരു നേതാവിനെയാണ്. അദ്ദേഹം രാജ്യത്തിന്‍റെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നരേന്ദ്രമോദി തീവ്രവാദികള്‍ക്ക് ചുട്ടമറുപടി നല്‍കുന്ന വ്യക്തിയാണെന്നും അമിത് ഷാ പറഞ്ഞു.

ABOUT THE AUTHOR

...view details