ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി വദ്ര ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പ്രചാരണം നടത്തി സമയം നഷ്ടപ്പെടുത്തുകയാണെന്ന് അരവിന്ദ് കേജ്രിവാള്‍. ബിജെപിയുമായി നേരിട്ട് പോരാട്ടം വരുന്ന സ്ഥലങ്ങള്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഒഴിവാക്കുകയാണെന്നും കേജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി എഎപിക്ക് സഖ്യം ഉണ്ടാക്കാന്‍ പറ്റാത്തത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി.
പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് അരവിന്ദ് കേജ്രിവാള്‍
പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കേജ്രിവാള്‍.
അവര്‍ സമയം പാഴാക്കുകയാണെന്നും എന്തുകൊണ്ടാണ് അവര്‍ രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചാരണം നടത്താത്തതെന്നും കേജ്രിവാള്‍ ചോദിച്ചു. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും എതിരായി റാലികള്‍ നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ എഎപിക്കെതിരായി റാലികള്‍ നടത്തുന്നുണ്ട്. പക്ഷേ ബിജെപിയുമായി നേരിട്ട് പോരാടുന്നിടത്ത് സഹോദരനും സഹോദരിയും പോകുന്നില്ലെന്ന് കേജ്രിവാള്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കേജ്രിവാള്‍ ആരോപിച്ചു.