കേരളം

kerala

ETV Bharat / elections

വോട്ടവകാശമാണ് ജനാധിപത്യത്തിന്‍റെ ശക്തി: നരേന്ദ്രമോദി - നരേന്ദ്രമോദി

കുംഭമേളയ്‌ക്കെത്തി ഗംഗാനദിയില്‍ മുങ്ങിനിവരുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് വോട്ട് ചെയ്തിറങ്ങിയപ്പോള്‍ തനിക്കുണ്ടായതെന്നും മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

By

Published : Apr 23, 2019, 1:19 PM IST

വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ് ജനാധിപത്യത്തിന്‍റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ യഥാര്‍ഥ ശക്തി വോട്ടവകാശത്തിലാണെന്ന് ഓര്‍മിപ്പിച്ച് വോട്ട് ചെയ്യുന്നതിന് മുമ്പ് ബിജെപി സ്ഥാനാര്‍ഥിയോടൊപ്പം മിനി റോഡ് ഷോയും മോദി നടത്തി.

ഓരോരുത്തരുടേയും വോട്ടവകാശം വിലപ്പെട്ടതാണെന്നും വരും കൊല്ലങ്ങളില്‍ രാജ്യത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് ഓരോ പൗരനും രേഖപ്പെടുത്തുന്ന സമ്മതിദാനമാണെന്നും തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ പോളിങ് ശതമാനം റെക്കോര്‍ഡ് നില രേഖപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ ട്വിറ്റര്‍ പേജിലൂടെ മോദി പറഞ്ഞിരുന്നു.

അംഗരക്ഷകരുടെ അകമ്പടിയോടെയാണ് മോദി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കുടുംബവും മോദിക്കൊപ്പം ഉണ്ടായിരുന്നു. സ്വന്തം നാട്ടില്‍ വോട്ട് ചെയ്ത് കടമ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും കുംഭമേളയ്‌ക്കെത്തി ഗംഗാനദിയില്‍ മുങ്ങിനിവരുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് വോട്ട് ചെയ്തിറങ്ങിയപ്പോള്‍ തനിക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിനഗറില്‍ താമസിക്കുന്ന മാതാവ് ഹീരാബെന്നിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് പോളിങ് ബുത്തിലെത്തി മോദി വോട്ട് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details