കേരളം

kerala

ETV Bharat / elections

ഹാർദിക് പട്ടേലിന് പ്രസംഗത്തിനിടെ കരണത്തടി; പ്രതി പിടിയിൽ - ഗുജറാത്ത്

സദസ്സിലിരുന്നയാള്‍ വേദിയില്‍ കയറി വന്ന് ഹാര്‍ദിക് പട്ടേലിന്‍റെ മുഖത്തടിക്കുകയായിരുന്നു.

ഹാർദിക് പട്ടേലിന് പ്രസംഗത്തിനിടെ കരണത്തടി; പ്രതി പിടിയിൽ

By

Published : Apr 19, 2019, 2:39 PM IST

ഗുജറാത്ത്: സുരേന്ദ്രനഗർ ജില്ലയിൽ പ്രചാരണ പരിപാടിക്കിടെ കോൺഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് നേരെ ആക്രമണം. സദസ്സിലിരുന്നയാള്‍ വേദിയില്‍ കയറി വന്ന് ഹാര്‍ദിക് പട്ടേലിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഇയാള്‍ ഹാര്‍ദിക്കിനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു.

ഹാര്‍ദിക്കിനെ ആക്രമിച്ചയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പിന്നീട് പൊലീസിന് കൈമാറി. സുരേന്ദ്രനഗർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സോമ പട്ടേൽ വേദിയില്‍ ഇരിക്കേയായിരുന്നു സംഭവങ്ങള്‍.

ABOUT THE AUTHOR

...view details