കേരളം

kerala

ETV Bharat / elections

ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പോളിങ് തുടങ്ങി - ലോക്സഭാ തെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ്

By

Published : Apr 11, 2019, 8:55 AM IST

Updated : Apr 11, 2019, 1:20 PM IST

.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, മേഘാലയ, ഉത്തരാഖണ്ഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, തെലങ്കാന എന്നി സംസ്ഥാങ്ങളും ലക്ഷദ്വീപ്, ആന്തമാൻ-നിക്കോബാർ എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക . വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന അസം, ബിഹാർ, ഛത്തീസ് ഗഡ്, ജമ്മു-കാശ്മീർ, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പ്

പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ്, മഹേഷ് ശർമ , സത്യപാൽ സിങ് , മുൻ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജ എന്നിവരാണ് ഇന്ന് ജനവധി തേടുന്നവരിൽ പ്രമുഖർ.

സംസ്ഥാന സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയ്ക്കെതിരെ നിസാമാബാദിൽ 179 കർഷകരും മത്സരിക്കുന്നുണ്ട്.

Last Updated : Apr 11, 2019, 1:20 PM IST

ABOUT THE AUTHOR

...view details